കാഴ്ചപ്പാടും ദൗത്യവും
സ്വയംഭരണമെന്ന സ്വരാജും സദ്ഭരണമെന്ന സുരാജും ഉറപ്പാക്കിക്കൊണ്ട് ജനസൗഹൃദപരമായ ഒരു പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് മേലൂർ പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം. പൗരാവകാശങ്ങൾ പൂർണ്ണമായും സംരക്ഷിച്ചും ജനാധിപത്യ തത്വങ്ങളിൽ ഊന്നിനിന്നുമാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. വികസനത്തിന്റെയും ഭരണത്തിന്റെയും എല്ലാ തലങ്ങളിലും പൂർണ്ണമായ സുതാര്യതയും സുസ്ഥിരതയും ഉറപ്പുവരുത്തുക എന്ന വ്യക്തമായ നയമാണ് മേലൂർ പഞ്ചായത്ത് ഇതിനായി പിന്തുടരുന്നത്