ഓഡിറ്റ് റിപ്പോര്ട്ട്
പഞ്ചായത്തിലെ ഓഡിറ്റ് റിപ്പോർട്ട് എന്നത് പഞ്ചായത്തിന്റെ ധനകാര്യ ഇടപാടുകളും വികസന പ്രവർത്തനങ്ങളും നിയമാനുസൃതമായിട്ടുണ്ടോ എന്ന് പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടാണ്. വരവ്-ചെലവ് കണക്കുകൾ, പദ്ധതികളുടെ നടത്തിപ്പ്, നിധികളുടെ ഉപയോഗം എന്നിവ ഓഡിറ്റിലൂടെ വിലയിരുത്തുന്നു. പിഴവുകൾ, ക്രമക്കേടുകൾ, ധനനഷ്ടങ്ങൾ എന്നിവ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കും.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പാണ് പഞ്ചായത്തുകളുടെ ധനകാര്യ ഇടപാടുകളും പ്രവർത്തനങ്ങളും കൃത്യമായ ഇടവേളകളിൽ ഓഡിറ്റ് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം അതത് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കപ്പെടുന്നു. റിപ്പോർട്ടിൽ കണ്ടെത്തിയ അപാകതകൾക്കും നിർദ്ദേശങ്ങൾക്കും പഞ്ചായത്ത് 60 ദിവസത്തിനുള്ളിൽ മറുപടി തയ്യാറാക്കി ഓൺലൈനായി സമർപ്പിക്കണം. ഇത് പഞ്ചായത്തിന്റെ സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിന് സഹായകരമാണ്.
- Audit Report 2024-2025
- Audit Report 2023-2024
- Audit Report 2022-2023
- Audit Report 2021-2022
- Audit Report 2020-2021
- Audit Report 2019-2020
- Audit Report 2018-2019
- Audit Report 2017-2018
- Audit Report 2016-2017
- Audit Report 2015-2016