ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (HMC)
ആശുപത്രികളുടെ കാര്യക്ഷമമായ നടത്തിപ്പിനും വികസനത്തിനുമായി രൂപീകരിക്കുന്ന സമിതി
എല്ലാ വിധത്തിലുള്ള ചികിത്സാസമ്പ്രദായങ്ങൾക്കും വേണ്ടി 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 173A പ്രകാരവും 2010 ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ പ്രകാരവും പഞ്ചായത്തുകളുടെ ചുമതലയിലുള്ള ആശുപത്രികളിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നു. പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുന്നതോടൊപ്പം എച്ച്.എം.സി യുടെ കാലാവധിയും അവസാനിക്കുന്നതാണ്. ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് പഞ്ചായത്ത് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത് ഒഴിവുകൾ നികത്തണം. ആശുപത്രികളുടെ വികസനത്തിനും ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും എച്ച്.എം.സി കൾക്ക് അധികാരമുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരുകയും വരവ്-ചെലവ് കണക്കുകളും രേഖകളും സൂക്ഷിക്കുകയും വേണം. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റിന് വിധേയമായാണ് കണക്കുകൾ പരിശോധിക്കപ്പെടുന്നത്.
ചെയർപേഴ്സൺ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
🩺 കൺവീനർ
മെഡിക്കൽ ഓഫീസർ
📅 യോഗം
മൂന്ന് മാസത്തിലൊരിക്കൽ നിർബന്ധമായും യോഗം ചേരണം.
💰 ഫണ്ട് പരിപാലനം
ചെയർപേഴ്സന്റെയും മെമ്പർ സെക്രട്ടറിയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടിൽ.
അംഗങ്ങൾ
1ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ (വൈസ് ചെയർപേഴ്സൺ)
2ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
3പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
4പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗം
5അസിസ്റ്റന്റ് / അസി. എക്സിക്യൂട്ടീവ് / എക്സിക്യൂട്ടീവ് എഞ്ചിനീയർ (LSGD)
6പ്രദേശത്തെ KSEB എഞ്ചിനീയർ
7പ്രദേശത്തെ KWA എഞ്ചിനീയർ
8പഞ്ചായത്ത് ഏകകണ്ഠമായി തീരുമാനിക്കുന്ന 3 വ്യക്തികൾ
9സ്ഥാപനത്തിലെ രണ്ടാമത്തെ മെഡിക്കൽ ഓഫീസർ
10പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം
11ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
12ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
📌 വോട്ടവകാശമില്ലാത്ത സ്ഥിരം ക്ഷണിതാക്കൾ
1പ്രദേശത്തെ ലോക് സഭ അംഗം
2പ്രദേശത്തെ നിയമ സഭ അംഗം
3ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധി
4ദേശീയ കക്ഷി അല്ലാത്തതും നിയമസഭയിൽ പ്രാതിനിധ്യമുള്ളതുമായ കക്ഷികളുടെ ഓരോ പ്രതിനിധി
5ജില്ലാ മെഡിക്കൽ ഓഫീസർ
6ആശുപത്രി സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ