അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്തിന്റെ പൊതുവായ നയരൂപീകരണത്തിനും ഭരണപരമായ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സമിതിയാണ് പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി

കമ്മിറ്റിയിലെ അംഗങ്ങൾ

  • പഞ്ചായത്ത് പ്രസിഡന്റ് (ചെയർമാൻ)
  • പഞ്ചായത്ത് വൈസ് പ്രസിഡന്റ്
  • പഞ്ചായത്തിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ
  • പ്രധാന ചുമതലകൾ

  • സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
  • ഭരണസമിതി യോഗങ്ങളുടെ അജണ്ടകൾക്ക് അന്തിമരൂപം നൽകുക.
  • പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ, പദ്ധതികൾ, ധനകാര്യം എന്നിവ അവലോകനം ചെയ്യുക.
  • കമ്മിറ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശുപാർശ നൽകുക.