ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സമ്പല്സമൃദ്ധമായിരുന്ന ഒരു ഗ്രാമസങ്കല്പത്തിന്റെ പൂര്ണ്ണതയില് കൈവന്ന മേലേ ഊര് എന്ന സ്ഥലനാമമാണത്രെ കാലക്രമത്തില് മേലൂര് ആയതെന്നും അതല്ലാ, മേന്മയുള്ള ഊര് ആണ് മേലൂര് ആയതെന്നും രണ്ടു പക്ഷം കേള്ക്കുന്നു. ടിപ്പുസുല്ത്താന്റെ ആക്രമണം തടയാന് നിര്മ്മിക്കപ്പെട്ട കോട്ടയും, പ്രാചീന അമ്പലങ്ങളും, കുന്നും കുളങ്ങളും എല്ലാം ചേര്ന്ന ദൃശ്യവൈവിധ്യമാര്ന്ന പ്രദേശമാണ് മേലൂര്. ടിപ്പുസുല്ത്താന്റെ ആക്രമണത്തിന് തടയിടാന് കൊച്ചിരാജാവ് ജനങ്ങളുടെ കൂട്ടായ്മയോടെ ഒറ്റ ദിവസം കൊണ്ടാണത്രെ പുഷ്പഗിരി മുതല് പാലക്കാട് വരെ നീണ്ടുകിടക്കുന്ന നെടുംകോട്ട പണി തീര്ത്തത്. ആധുനികതയുടെ പടയോട്ടത്തില് ചരിത്രസ്മാരകങ്ങളായി പുഷ്പഗിരിയിലെ വട്ടകോട്ടയും പാലമുറിയിലെ ഒരു സ്തൂപവും ഇന്നും നിലനില്ക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തില് സമ്പല്സമൃദ്ധമായിരുന്ന ഈ പ്രദേശം തച്ചുടയ്ക്കപ്പെട്ടതായി പറയപ്പെടുന്നു. ഇന്നത്തെ പൂലാനിചെട്ടിതോപ്പ് ഭാഗത്ത് കൊത്തുപണി ചെയ്ത...
കൂടുതൽ വായിക്കുക