തൃശ്ശൂര് ജില്ലയിലെ ചാലക്കുടി താലൂക്കില് ചാലക്കുടി ബ്ലോക്കിലാണ് മേലൂര്ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മുരിങ്ങൂര്, വടക്കുംമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മേലൂര് പഞ്ചായത്തിന് 23.06 ചതുരശ്രകിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്. 19 വാര്ഡുകളുള്ള മേലൂര് പഞ്ചായത്തിന്റെ അതിരുകള് വടക്കുഭാഗത്ത് ചാലക്കുടിപുഴയും, കിഴക്കുഭാഗത്ത് പരിയാരം പഞ്ചായത്തും, തെക്കുഭാഗത്ത് കൊരട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാടുകുറ്റി പഞ്ചായത്തുമാണ്. ചാലക്കുടിപ്പുഴ മേലൂര് ഗ്രാമത്തിന്റെ കിഴക്കും വടക്കും പടിഞ്ഞാറും അതിര്ത്തിയിലൂടെ ഒഴുകിപോകുന്നു. ടിപ്പുസുല്ത്താന്റെ ആക്രമണത്തിന് തടയിടുന്നതിന് കൊച്ചിരാജാവ് പണികഴിപ്പിച്ച കോട്ടയും, പ്രാചീന അമ്പലങ്ങളും, കുന്നും, കുളങ്ങളും ഗ്രാമീണഭംഗിയെ സമ്പുഷ്ടമാക്കുന്നു. കാലടിയിലെ പടുതോള് മനയുടേയും, പ്ലാങ്ങാട്ട് പടുതോല് മനയുടേയും, കീഴില് വളരെയേറെ ഭൂസ്വത്തുക്കളുണ്ടായിരുന്ന ക്ഷേത്രമായിരുന്നു കാലടി ശിവക്ഷേത്രം.
സമുദ്രനിരപ്പില് നിന്നും മേലൂര് പഞ്ചായത്തിന്റെ ഉയരം 250 അടിയാണ്. കുന്നപ്പിള്ളി, ദേവരാജഗിരി, അടിച്ചിലി, ആലക്കാപ്പിള്ളി, പുഷ്പഗിരി എന്നീ പ്രദേശങ്ങള് പഞ്ചായത്തിലെ ഉയര്ന്ന കുന്നിന്പ്രദേശങ്ങളാണ്. ജലദൌര്ലഭ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും ഈ കുന്നിന് പ്രദേശങ്ങള് ജനവാസകേന്ദ്രങ്ങളാണ്. തികഞ്ഞ കര്ഷകഗ്രാമമായ മേലൂരില് കൃഷിയും അതുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളുമാണ് ജനങ്ങള് ഉപജീവനത്തിന് പ്രധാനമായും ആശ്രയിച്ചുവരുന്നത്. ഫലഭൂയിഷ്ഠിയുള്ള മണ്ണും ചാലക്കുടിപ്പുഴയുടെ സാന്നിധ്യവും കാര്ഷികമേഖലയെ ഏറെ സഹായിക്കുന്നു. പഞ്ചായത്തിന്റെ മധ്യഭാഗവും വടക്കുഭാഗവും പടഞ്ഞാറുഭാഗവും സമനിരപ്പിലാണ്. പഞ്ചായത്തിലെ മിക്കവാറും തോടുകളും ചാലക്കുടി പുഴയുമായി സന്ധിക്കുന്നു. മേലേ ഊര് എന്നു വിളിക്കപ്പെട്ട പ്രദേശമാണ് കാലക്രമത്തില് മേലൂര് ആയതെന്നും അതല്ലാ, മേന്മയുള്ള ഊര് ആണ് മേലൂര് ആയതെന്നും പറയപ്പെടുന്നു. ടിപ്പുസുല്ത്താന്റെ ആക്രമണം കൊച്ചിരാജാവ് ജനങ്ങളുടെ കൂട്ടായ്മയോടെ ഒറ്റ ദിവസം കൊണ്ടണത്രെ പുഷ്പഗിരി മുതല് പാലക്കാട് വരെ നീണ്ടുകിടക്കുന്ന നെടുംകോട്ട പണി തീര്ത്തത്. ആധുനികതയുടെ പടയോട്ടത്തില് ചരിത്രസ്മാരകങ്ങളായി പുഷ്പഗിരിയിലെ വട്ടകോട്ടയും പാലമുറിയിലെ ഒരു സ്തൂപവും ഇന്നും നിലനില്ക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തില് സമ്പല്സമൃദ്ധമായിരുന്ന ഈ പ്രദേശം തച്ചുടയ്ക്കപ്പെട്ടതായി പറയപ്പെടുന്നു. ഇന്നത്തെ പൂലാനിചെട്ടിതോപ്പ് ഭാഗത്ത് കൊത്തുപണി ചെയ്ത കരിങ്കല് പാളികള് പലപ്പോഴും കണ്ടെടുത്തിട്ടുണ്ട്
വിസ്തീര്ണ്ണം : 2306 ഹെക്ടര് (23.06 M2)
ജനസംഖ്യ : 27689
പുരുഷന്മാര് : 13239
സ്ത്രീകള് : 14420
പട്ടികജാതി : 2005
പുരുഷന്മാര് : 953
സ്ത്രീകള് : 1052
സാക്ഷരത : 86%
പുരുഷന്മാര് : 88%
സ്ത്രീകള് : 85%
ജില്ല : തൃശ്ശൂര്
ബ്ലോക്ക് : ചാലക്കുടി
താലൂക്ക് : ചാലക്കുടി
അസംബ്ലി മണ്ഡലം : ചാലക്കുടി
വാര്ഡുകള് : 19
അംഗന്വാടികള് : 26
അതിരുകള്
വടക്ക് : ചാലക്കുടിപ്പുഴ
കിഴക്ക് : കറുകുറ്റി പഞ്ചായത്ത്
തെക്ക് : കൊരട്ടി പഞ്ചായത്ത്
പടിഞ്ഞാറ് : കാടുകുറ്റി പഞ്ചായത്ത്